Saturday, 28 March 2009

കനം

എല്ലാറ്റിനും കനമേരുകയാണ്
എന്റെ ചിന്തകള്‍ക്കും
മനസ്സിനും
ഈ പ്രപഞ്ഞ്ഞ്ഞതിനുമെല്ലാം.

പാടവരമ്പത്ത് കടല്‍ മീനിനെ
സ്വപ്നം കണ്ട്
ഒറ്റക്കാലില്‍ നിന്ന കൊറ്റി
സ്വഭാരം താങ്ങാനാവാതെ
മറിഞ്ഞു വീണു.

പുളഞ്ഞു നീന്തുന്ന
മീനുകളുടെ കനത്താല്‍
പുഴകള്‍ ചാലുകളില്‍ താണു.

പ്രണയ സൂര്യനോട്‌ പിണങ്ങി
കൂമ്പിപ്പോയ താമരയിതല്‍
പോലെ നിന്റെ
അടഞ്ഞ മിഴികള്‍.

കയ്പുനീര് കുടിച്ച
ആദ്യ പ്രണയത്തിന്റെ കനം
മനസ്സിനെ മഥിക്കുന്നു.

മേഘക്കന്ത്താല്‍ അകാസം
ഭൂമിയില്‍ പെയ്തിറങ്ങി.
ചിന്തകള്‍ കനച്ചു കിടന്ന
എന്നെ വിട്ട്
ഓര്‍മ്മകള്‍ പടിയിറങ്ങി.

എന്നിട്ടും കനമേരുകയാണ്.
എന്‍റെ ചിന്തകള്‍ക്കും
മനസ്സിനും,ഈ പ്രപന്ജതിനുമെല്ലാം.

Monday, 16 March 2009

ചിങ്ങവെയിലിലെ
ഇടവേളകളില്‍
മഴത്തുള്ളികള്‍ തീര്‍ക്കുന്ന മഴവില്ല് പോലെയാകണം
നമ്മുടെ പ്രണയം.
ആദ്യം ഞാന്‍ വയലറ്റും നീ ചുവപ്പും
പിന്നെ അകലങ്ങളെ മാറ്റി നിര്ത്തി
നമ്മള്‍ അടുത്തടുത്ത്...........
ഞാന്‍ പച്ചയും നീ മഞ്ഞയും.....
അപ്പോള്‍ നമുക്കിടയില്‍ യാതോന്നുമുണ്ടയിരിക്കരുത്
നമ്മുടെ നനുത്ത സ്വപ്നങ്ങലോഴിച്ച്....

Wednesday, 11 March 2009

തോന്നലുകള്‍

മഴ കനിഞ്ഞിറങ്ങിയ
മണ്ണില്‍ വേരുകളാഴ്ത്തിയ
വൃക്ഷത്തലപ്പുകള്‍ക്കും മീതെ
ഒരു കുഞ്ഞു കൂട്ടില്‍
നമുക്കു് ജീവിതം
ആരുടെ തോന്നലെന്ന
സമസ്യയ്ക്കു് ഉത്തരം തേടാം.

പെയ്തു തീര്‍ന്ന
കരച്ചിലുകള്‍ക്കൊടുവില്‍
സ്നേഹത്തിന്റെ കണിക
ബാക്കിയായി തോന്നുന്നുവെങ്കില്‍
അന്ന് പുതുക്കാം
നമ്മുടെ സൌഹൃദം.

എന്റെ കണ്ണുകളില്‍
നീറുന്ന പ്രണയം
പച്ചവെള്ളത്തില്‍ മുക്കിയെടുത്ത്
നിനക്കു് താലോലിക്കാന്‍ തരാം.

അപ്പോള്‍
നിന്റെ തോന്നലുകളില്‍
വേദന നീറുന്നുണ്ടോയെന്നു്
രേഖപ്പെടുത്തണം.

എല്ലാ തോന്നലുകളും
ഇല്ലായെന്നു് തോന്നിപ്പിക്കുന്നുവെങ്കില്‍
ഞാന്‍ കലങ്ങി മറിയും.

നിന്റെ കൈ പിടിച്ചു്
ജീവിതത്തിന്റെ ആഴങ്ങളിലേക്കു്.