Wednesday, 19 August 2009

ചൂട്ട്

അച്ചന്
ദിനേശ് ബീഡിയുടെ
കനലാണ് ചൂട്ട്.
അമ്മയ്ക്ക്‌
അപ്പുറത്തെ
തോട്ടത്തില്‍ നിന്നും
ചൂണ്ടിയ വിറകിന്‍ കെട്ടും.
ഇരുട്ടിലാണ്
അമ്മാവന്റെ
നടത്തം പണ്ടേ.
ഇരുട്ട് കീറാന്‍
ഒരു പിച്ചാത്തി
ഒളുപ്പിചിട്ടുണ്ടാകും
അമ്മാവന്‍
അരയിലെപ്പോഴും.
വെളിച്ചത്തെ
പ്രണയിച്ച അമ്മമ്മ
വെളിച്ചമായി കെട്ടുപോയി.
എന്റെ ചൂട്ട്
നീയായിരുന്നു.
പക്ഷെ നീ വീശിയ
വെളിച്ചം
ആളാതെ
പതറി
അന്ധതയെ വരിച്ചു.