ഇക്കൊല്ലം
ഡിസംബര്‍
അനുവദിക്കുകയാണെങ്കില്‍
ആ
കുന്നിന്‍ മുകളിലേക്കു
പോകണം
സ്കൂള്‍ വരാന്തയിലെ
ചെടിച്ചട്ടികളെ നോക്കി,
കാഴ്ചയുടെ
അറ്റത്തെ
കുളപ്പരപ്പിനെ നോക്കി
ഓര്മ്മകളെ
വാടകയ്ക്കെടുക്കണം
(ഓര്മ്മകളെക്കുറിച്ചുള്ള
ഓര്മ്മകള്‍ എന്നെ എല്ലായ്പ്പോഴും
വേദനിപ്പിക്കാറെയുള്ളൂ എങ്കിലും).
വിശ്വാസത്തിന്റെ
മൂകതയില്‍
മറച്ചു വയ്ക്കപ്പെട്ട
ദൈന്യതയാണു
ജീവിതമെന്ന്
അലറിക്കരയണം.
ഓര്മ്മയില്‍
അക്ഷരങ്ങള്‍
മന്ത്രങ്ങളാകുമെങ്കില്‍
നീ അരികില്‍ വരണം
നിറയെ
ആ ചുവന്ന
കടലാസു പൂക്കളുള്ള
ബൊക്കെയുമായി.
അപ്പോള്‍
അര്ഥ വ്യത്യാസങ്ങളുടെ
പാല്‍പ്പുഞ്ചിരിയില്‍
നമുക്കിടയില്‍
ജന്‍മങ്ങളുടെ അകലം.
നിന്റെ
ഇളം ചെമ്പനിറമുള്ള
ചുരുണ്ട മുടിക്ക്
സ്നേഹത്തിന്റെ
ചോക്ലേറ്റ് ഗന്ധം
Thursday, 1 April 2010
Subscribe to:
Posts (Atom)