നിനക്ക്
എന്റെ
ആളുന്ന
മൌനം തരാം
പകരം
ഇരുട്ടിലേക്ക്
ഒരു
വഴിതുരക്കുമോ
നീയെനിക്ക്?
Friday, 25 September 2009
ഇടം
എന്റെ
ഇടങ്ങളെല്ലാം
നഷ്ടമായിരിക്കുന്നു.
ആദ്യം
വാത്സല്യത്തിന്റെ
സ്ഥരതില്‍പ്പോതിന്ജ്
എന്നെക്കാത്ത മടിത്തട്ട്.
പിന്നെ
കണ്നീര്‍ിന്റെ ഉറവ
മാത്രം വറ്റാത്ത
ഒരു കൂര.
ഒരിക്കലും പുഷ്പിക്കാത്ത,
കുയിലും കാക്കയും
മൊട്ടിട്ട
ആലിന്റെ തണല്‍.
നമ്മള്‍
രണ്ടാളും
കൈകോര്‍ത്തു നടന്ന
പുഴവക്ക്,
കാറ്റ്,കുളിര്.
ഒടുവില്‍
എന്റെ
ഓര്‍മകളും
വിഷാദങ്ങളും
എല്ലാമോളിപ്പിച്ച
നിന്റെ
മനസ്സും.
ഇടങ്ങളെല്ലാം
നഷ്ടമായിരിക്കുന്നു.
ആദ്യം
വാത്സല്യത്തിന്റെ
സ്ഥരതില്‍പ്പോതിന്ജ്
എന്നെക്കാത്ത മടിത്തട്ട്.
പിന്നെ
കണ്നീര്‍ിന്റെ ഉറവ
മാത്രം വറ്റാത്ത
ഒരു കൂര.
ഒരിക്കലും പുഷ്പിക്കാത്ത,
കുയിലും കാക്കയും
മൊട്ടിട്ട
ആലിന്റെ തണല്‍.
നമ്മള്‍
രണ്ടാളും
കൈകോര്‍ത്തു നടന്ന
പുഴവക്ക്,
കാറ്റ്,കുളിര്.
ഒടുവില്‍
എന്റെ
ഓര്‍മകളും
വിഷാദങ്ങളും
എല്ലാമോളിപ്പിച്ച
നിന്റെ
മനസ്സും.
Wednesday, 19 August 2009
ചൂട്ട്
അച്ചന്
ദിനേശ് ബീഡിയുടെ
കനലാണ് ചൂട്ട്.
അമ്മയ്ക്ക്
അപ്പുറത്തെ
തോട്ടത്തില്‍ നിന്നും
ചൂണ്ടിയ വിറകിന്‍ കെട്ടും.
ഇരുട്ടിലാണ്
അമ്മാവന്റെ
നടത്തം പണ്ടേ.
ഇരുട്ട് കീറാന്‍
ഒരു പിച്ചാത്തി
ഒളുപ്പിചിട്ടുണ്ടാകും
അമ്മാവന്‍
അരയിലെപ്പോഴും.
വെളിച്ചത്തെ
പ്രണയിച്ച അമ്മമ്മ
വെളിച്ചമായി കെട്ടുപോയി.
എന്റെ ചൂട്ട്
നീയായിരുന്നു.
പക്ഷെ നീ വീശിയ
വെളിച്ചം
ആളാതെ
പതറി
അന്ധതയെ വരിച്ചു.
ദിനേശ് ബീഡിയുടെ
കനലാണ് ചൂട്ട്.
അമ്മയ്ക്ക്
അപ്പുറത്തെ
തോട്ടത്തില്‍ നിന്നും
ചൂണ്ടിയ വിറകിന്‍ കെട്ടും.
ഇരുട്ടിലാണ്
അമ്മാവന്റെ
നടത്തം പണ്ടേ.
ഇരുട്ട് കീറാന്‍
ഒരു പിച്ചാത്തി
ഒളുപ്പിചിട്ടുണ്ടാകും
അമ്മാവന്‍
അരയിലെപ്പോഴും.
വെളിച്ചത്തെ
പ്രണയിച്ച അമ്മമ്മ
വെളിച്ചമായി കെട്ടുപോയി.
എന്റെ ചൂട്ട്
നീയായിരുന്നു.
പക്ഷെ നീ വീശിയ
വെളിച്ചം
ആളാതെ
പതറി
അന്ധതയെ വരിച്ചു.
Saturday, 4 April 2009
നോക്കുകുത്തികള്‍
നടുക്കങ്ങളാണ് ചുറ്റും.
സബ്ദതിന്റെ
എല്ലാ കണികകളും
ഉറഞ്ഞു എന്നില്‍
മൌനമായി
ഖനീഭവിചിരിക്കുന്നു.
മൌനവും ഒരുതരം
രാക്ഷ്ട്രീയ പ്രവര്‍ത്തനമാണെന്ന്
പറഞ്ഞതാരാണ്?
എന്റെ മൌനങ്ങളെല്ലാം
പരാജയങ്ങളായിരുന്നു.
വെള്ളയില്‍ ചുവപ്പിട്ട
രാക്ഷ്ട്രീയം
എന്റെ മൌനങ്ങളിലേക്ക്
അരികു കൂര്‍ത്ത കലലുകലേരിഞ്ഞു.
ഒരു ദിവസം തകര്തെരിയം
ഞാനെനിക്ക് ചുറ്റുമുള്ള
അന്ധതയുടെ വലയന്ങളെ.
അന്ന് നിങ്ങളെല്ലാം
നോട്ടം നഷ്ടപ്പെട്ട
വെറും നോക്കുകുത്തികളായി
മാറിയിരിക്കും.
സബ്ദതിന്റെ
എല്ലാ കണികകളും
ഉറഞ്ഞു എന്നില്‍
മൌനമായി
ഖനീഭവിചിരിക്കുന്നു.
മൌനവും ഒരുതരം
രാക്ഷ്ട്രീയ പ്രവര്‍ത്തനമാണെന്ന്
പറഞ്ഞതാരാണ്?
എന്റെ മൌനങ്ങളെല്ലാം
പരാജയങ്ങളായിരുന്നു.
വെള്ളയില്‍ ചുവപ്പിട്ട
രാക്ഷ്ട്രീയം
എന്റെ മൌനങ്ങളിലേക്ക്
അരികു കൂര്‍ത്ത കലലുകലേരിഞ്ഞു.
ഒരു ദിവസം തകര്തെരിയം
ഞാനെനിക്ക് ചുറ്റുമുള്ള
അന്ധതയുടെ വലയന്ങളെ.
അന്ന് നിങ്ങളെല്ലാം
നോട്ടം നഷ്ടപ്പെട്ട
വെറും നോക്കുകുത്തികളായി
മാറിയിരിക്കും.
Saturday, 28 March 2009
കനം
എല്ലാറ്റിനും കനമേരുകയാണ്
എന്റെ ചിന്തകള്‍ക്കും
മനസ്സിനും
ഈ പ്രപഞ്ഞ്ഞ്ഞതിനുമെല്ലാം.
പാടവരമ്പത്ത് കടല്‍ മീനിനെ
സ്വപ്നം കണ്ട്
ഒറ്റക്കാലില്‍ നിന്ന കൊറ്റി
സ്വഭാരം താങ്ങാനാവാതെ
മറിഞ്ഞു വീണു.
പുളഞ്ഞു നീന്തുന്ന
മീനുകളുടെ കനത്താല്‍
പുഴകള്‍ ചാലുകളില്‍ താണു.
പ്രണയ സൂര്യനോട് പിണങ്ങി
കൂമ്പിപ്പോയ താമരയിതല്‍
പോലെ നിന്റെ
അടഞ്ഞ മിഴികള്‍.
കയ്പുനീര് കുടിച്ച
ആദ്യ പ്രണയത്തിന്റെ കനം
മനസ്സിനെ മഥിക്കുന്നു.
മേഘക്കന്ത്താല്‍ അകാസം
ഭൂമിയില്‍ പെയ്തിറങ്ങി.
ചിന്തകള്‍ കനച്ചു കിടന്ന
എന്നെ വിട്ട്
ഓര്‍മ്മകള്‍ പടിയിറങ്ങി.
എന്നിട്ടും കനമേരുകയാണ്.
എന്റെ ചിന്തകള്‍ക്കും
മനസ്സിനും,ഈ പ്രപന്ജതിനുമെല്ലാം.
എന്റെ ചിന്തകള്‍ക്കും
മനസ്സിനും
ഈ പ്രപഞ്ഞ്ഞ്ഞതിനുമെല്ലാം.
പാടവരമ്പത്ത് കടല്‍ മീനിനെ
സ്വപ്നം കണ്ട്
ഒറ്റക്കാലില്‍ നിന്ന കൊറ്റി
സ്വഭാരം താങ്ങാനാവാതെ
മറിഞ്ഞു വീണു.
പുളഞ്ഞു നീന്തുന്ന
മീനുകളുടെ കനത്താല്‍
പുഴകള്‍ ചാലുകളില്‍ താണു.
പ്രണയ സൂര്യനോട് പിണങ്ങി
കൂമ്പിപ്പോയ താമരയിതല്‍
പോലെ നിന്റെ
അടഞ്ഞ മിഴികള്‍.
കയ്പുനീര് കുടിച്ച
ആദ്യ പ്രണയത്തിന്റെ കനം
മനസ്സിനെ മഥിക്കുന്നു.
മേഘക്കന്ത്താല്‍ അകാസം
ഭൂമിയില്‍ പെയ്തിറങ്ങി.
ചിന്തകള്‍ കനച്ചു കിടന്ന
എന്നെ വിട്ട്
ഓര്‍മ്മകള്‍ പടിയിറങ്ങി.
എന്നിട്ടും കനമേരുകയാണ്.
എന്റെ ചിന്തകള്‍ക്കും
മനസ്സിനും,ഈ പ്രപന്ജതിനുമെല്ലാം.
Monday, 16 March 2009
Wednesday, 11 March 2009
തോന്നലുകള്‍
മഴ കനിഞ്ഞിറങ്ങിയ
മണ്ണില്‍ വേരുകളാഴ്ത്തിയ
വൃക്ഷത്തലപ്പുകള്‍ക്കും മീതെ
ഒരു കുഞ്ഞു കൂട്ടില്‍
നമുക്കു് ജീവിതം
ആരുടെ തോന്നലെന്ന
സമസ്യയ്ക്കു് ഉത്തരം തേടാം.
പെയ്തു തീര്‍ന്ന
കരച്ചിലുകള്‍ക്കൊടുവില്‍
സ്നേഹത്തിന്റെ കണിക
ബാക്കിയായി തോന്നുന്നുവെങ്കില്‍
അന്ന് പുതുക്കാം
നമ്മുടെ സൌഹൃദം.
എന്റെ കണ്ണുകളില്‍
നീറുന്ന പ്രണയം
പച്ചവെള്ളത്തില്‍ മുക്കിയെടുത്ത്
നിനക്കു് താലോലിക്കാന്‍ തരാം.
അപ്പോള്‍
നിന്റെ തോന്നലുകളില്‍
വേദന നീറുന്നുണ്ടോയെന്നു്
രേഖപ്പെടുത്തണം.
എല്ലാ തോന്നലുകളും
ഇല്ലായെന്നു് തോന്നിപ്പിക്കുന്നുവെങ്കില്‍
ഞാന്‍ കലങ്ങി മറിയും.
നിന്റെ കൈ പിടിച്ചു്
ജീവിതത്തിന്റെ ആഴങ്ങളിലേക്കു്.
മണ്ണില്‍ വേരുകളാഴ്ത്തിയ
വൃക്ഷത്തലപ്പുകള്‍ക്കും മീതെ
ഒരു കുഞ്ഞു കൂട്ടില്‍
നമുക്കു് ജീവിതം
ആരുടെ തോന്നലെന്ന
സമസ്യയ്ക്കു് ഉത്തരം തേടാം.
പെയ്തു തീര്‍ന്ന
കരച്ചിലുകള്‍ക്കൊടുവില്‍
സ്നേഹത്തിന്റെ കണിക
ബാക്കിയായി തോന്നുന്നുവെങ്കില്‍
അന്ന് പുതുക്കാം
നമ്മുടെ സൌഹൃദം.
എന്റെ കണ്ണുകളില്‍
നീറുന്ന പ്രണയം
പച്ചവെള്ളത്തില്‍ മുക്കിയെടുത്ത്
നിനക്കു് താലോലിക്കാന്‍ തരാം.
അപ്പോള്‍
നിന്റെ തോന്നലുകളില്‍
വേദന നീറുന്നുണ്ടോയെന്നു്
രേഖപ്പെടുത്തണം.
എല്ലാ തോന്നലുകളും
ഇല്ലായെന്നു് തോന്നിപ്പിക്കുന്നുവെങ്കില്‍
ഞാന്‍ കലങ്ങി മറിയും.
നിന്റെ കൈ പിടിച്ചു്
ജീവിതത്തിന്റെ ആഴങ്ങളിലേക്കു്.
Friday, 27 February 2009
ആവര്‍ത്തനം
അവര്തനങ്ങളാണ്
വിശ്വാസത്തിന്റെ മൂലധനം
എന്റെ പ്രവൃത്തികളില്‍
നിനക്ക്
ആവര്‍ത്തനം
കാണാന്‍ കഴിയില്ല
അതിനാല്‍ ദയവായി
എന്നെ അവിശ്വസിക്കുക
വിശ്വാസത്തിന്റെ മൂലധനം
എന്റെ പ്രവൃത്തികളില്‍
നിനക്ക്
ആവര്‍ത്തനം
കാണാന്‍ കഴിയില്ല
അതിനാല്‍ ദയവായി
എന്നെ അവിശ്വസിക്കുക
Subscribe to:
Posts (Atom)