I മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ഓര്‍മ്മക്കുറിപ്പ്
ഞാന്‍
എന്റെ ചിന്തകള്‍
തളിരിട്ടു തുടങ്ങിയപ്പോഴാണ്
ഞാന്‍,
അഭ്രപാളികളെ സ്നേഹിച്ചത്
ഷീല,പാര്‍വതി,മീരാജാസ്മിന്‍
ഇവരെ സ്വപ്നം കണ്ടതാണ്
എന്റെ തെറ്റ്.
എന്റെ തെറ്റ് അവരുടെ
ശരിയായി.
ഒരു പക്ഷെ
അവരും ഇതുപോലെ ...........
ഇവര്‍
വേദനിപ്പിക്കുന്ന ഓര്‍മകളെ
ആശ്വസിപ്പിക്കാന്‍
വന്ന'യിവരി'ല്‍ കണ്ടത്
പരിഹാസച്ചിരിയായിരുന്നു.
ഓരോ മുഖവും
വക്രച്ചിരിയുടെ
ഓരോ ഉടലുകലായിരുന്നു.
ഇവര്‍,
ജനുവരിയുച്ചയിലെ വെയിലാണ്,
പഞ്ഞക്കര്‍ക്കിടകത്തിലെ മഴയാണ്,
നാശമാണ്.
മ്രിത്യുവാണ്.
അവര്‍
ഒരു പക്ഷെ , 'ഇവരി'ലും
ഭേദമായിരുന്നു 'അവര്‍'.
അവരുടെ, നോട്ടത്താല്‍ ഉദ്ധ്രിതമായ
എന്റെ മുലഞെട്ടുകളെ
വാത്സല്യതോടെയാണ്
അവര്‍ തഴുകിയത്. (അറുക്കാന്‍ കൊണ്ടുവന്ന
മൃഗതോട് തോന്നുന്ന വാത്സല്യമാണോ എന്നറിയില്ല).
അത് കയ്യിലെടുക്കുമ്പോള്‍
അവരുടെ കണ്ണുകള്‍
തിളങ്ങുന്നതും പിന്നെ
കലങ്ങുന്നതും
ഞാന്‍ കണ്ടിരുന്നു .
അവര്‍,
ഡിസംബറിലെ മഞ്ഞാണ്
സ്നേഹമാണ്.
പ്രാവാണ്.
ഇവരും അവരും
ഇന്ന്‍ എനിക്ക് വേണ്ടി
ശബ്ദിച്ച്ച'യിവര്‍' നാളെ
എനിക്ക് ശേഷം നിശബ്ദരാകും .
'അവരെ'പ്പോഴുമെന്‍
വേര്‍പാടില്‍
അതിരില്ലാതെ ദുഖിക്കും
കാരണം,അവര്‍ക്കെന്നെ
വേണമായിരുന്നു.
വീണ്ടും ഞാന്‍
അവരോടോത്തുള്ള എന്റെ
ഓരോ രാത്രിയും
കൊഴിയുന്നത്
പുത്തന്‍ (ബ്രിഹത്)
സൌഹൃദങ്ങള്‍ നിര്‍മ്മിച്ചാണ്.
അങ്ങനെ ഒരു പ്രസ്ഥാനമായ
ഞാന്‍ ഒരു രാഷ്ട്രമായി
വളരുകയായിരുന്നു
കൊടിക്കൂറയില്ലെങ്കിലും**.
II വായനക്കാരിയുടെ പ്രതികരണം
എന്റെ മാനവും
ഒന്ന്‍ 'ഭംഗ'പ്പെട്ടിരുന്നെങ്കില്‍
ഞാനും ഒരു പ്രസ്ഥാനമായേനെ.
ഞാനും ഒരു രാഷ്ട്രമായേനെ.
(*ബിരുദ പഠനകാലത്ത് പത്രങ്ങളില്‍ നിറഞ്ഞു നിന്ന, മനസ്സില്‍ തറഞ്ഞ ചില വാര്‍ത്തകള്‍, വീട്ടില്‍ നിന്ന് കോളേജിലേക്കും തിരിച്ചുമുള്ള ഒരു മണിക്കൂര്‍ ബസ് യാത്രകളില്‍ മാസങ്ങളോളം കൊണ്ട് നടന്നു പൊലിപ്പിചെടുതത്.)
(**കടപ്പാട്-രൂപേഷ് പോളിന്റെ 'പെണ്‍കുട്ടി ഒരു രാഷ്ട്രമാണ്' എന്ന കവിതയോട്)
Friday, 28 May 2010
Subscribe to:
Post Comments (Atom)
പിന്നെയും അവശേഷിക്കുന്നത്
ReplyDelete'ഞാന്‍' തന്നെയായിരിക്കും.
കൊള്ളാം
ReplyDeleteഈ എഴുത്ത്...
നന്നായിട്ടുണ്ഡ് സോണി......ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു
ReplyDeleteഎഴുതി മുന്നേറു സോണി
ReplyDeleteNANNAYITTUND KAVITHA
ReplyDelete