Tuesday, 10 August 2010

സഹജീവനം

നിന്റെ വഴി
മുന്നിലേക്കു നീണ്ട്
വളഞ്ഞു തിരിഞ്ഞ്
എന്നിലേക്ക്.

എന്റേത്
മുന്നിലേക്കു നീണ്ട്
വളഞ്ഞു തിരിഞ്ഞ്
നിന്നിലേക്ക്‌.

ചിലപ്പോള്‍
നമ്മുടെ വഴികളുടെ
വളവു തിരിവുകളില്‍
കയറ്റിറക്കങ്ങളില്‍
ഒരിടത്താവളം.

ഒട്ടൊന്നു വിശ്രമിച്ച്
വളഞ്ഞു തിരിഞ്ഞ്
കയറിയിറങ്ങി
നമുക്ക്
നമ്മുടെ വഴിയില്‍
കൈകോര്‍ക്കാം.

3 comments:

  1. ana koduthalulm sony nee asa kodukkaruthu
    kavitha kollam

    appol nanum avalum vazhiyile valavuthirivukalil visramikkukayayirikkum alle
    chilappol thettaya vazhiyiloode sancharikkukayum aavam
    pakshe a thettaya vazhikalum shariyaya vazhiyilekkulla oru thettallatha vazhikalavum alle? confused ? ;)

    ReplyDelete
  2. പ്രിയ സോണി,
    സന്തോഷം ഈ കൂടിക്കാഴ്‌ചയില്‍.കവിതകള്‍ ഓരോന്നായി വായിക്കുന്നു.നന്നായിരിക്കുന്നു പലതും.

    ReplyDelete
  3. sony thilangunnu.....................nadakkatte ....ente kunjaniyanu ella vidha ashamsakalum

    ReplyDelete