Thursday 16 December 2010

ഞാന്‍ തീ
നീ കാറ്റ്
നമ്മളൊരുമിച്ചാല്‍
തീക്കാറ്റ്.
നമ്മള്‍ വേര്‍പെട്ടാല്‍
പൊടിക്കാറ്റ്.
ഇടയിലെപ്പോഴും
വെന്തുരുകുന്നതും
കണ്ണ് തിരുമ്മുന്നതും
നമ്മുടെ (അങ്ങനെ പറയാമെങ്കില്‍)
മക്കള്‍.

2 comments:

  1. അടുത്തടുത്തുള്ള കവിതകളില്‍
    ഞാനും പിന്നെ ഒരു നീ യും വരുന്നതിന്റെ രഹസ്യം ഞാന്‍ ചോദിക്കുന്നില്ല.
    എനിക്കിഷ്ടായി.
    ഇപ്പോഴത്തെ എന്നുവച്ചാല്‍ നടപ്പു രീതികളിലെ അളവുകോലുകള്‍ പറയുന്നത് കുഡുംബം എന്ന വല്യ കൂടാണ്‌
    പല കുഴപ്പങ്ങള്‍ക്കും കാരണം എന്നാണ്‌. (പല പെണ്‍പക്ഷക്കാരും അങ്ങനെ പറയുന്നുണ്ട്) ആ കൂടാണെങ്കില്‍ കുട്ടികളുടെ സംരക്ഷണാര്‍ഥം നിര്‍മ്മിച്ചിരിക്കുന്നു എന്നും പറയുന്നു.
    സോണിയുടെ സംശയം- സംശയം എന്നു പറഞ്ഞു കൂടാ- ഉറപ്പ് നമുക്കിടയില്‍ന് ഉരുകിത്തീരുന്നത് കുട്ടികള്‍ ആണെന്നാണ്‌.
    നമ്മുടെ എന്ന് പറയാമോ എന്ന സംശയം കേമമായി. കാരണം നമ്മള്‍ എന്നത് കുഴപ്പം പിടിച്ച ഒരു വാക്കാണ്‌.കാരണം വിട്ടുവീഴ്ച്ചകള്‍ക്ക്
    ഇടമുള്ളിടത്തേ നമ്മള്‍ ഉണ്ടാകൂ. അല്ലാത്തിടത്ത് ഞാനും നീയും മാത്രമേ കാണുന്നൂ.
    നമ്മള്‍ എന്ന ബോധ്യം ഉണ്ടാകുമ്പോഴേ കുട്ടികള്‍-പുതിയ തലമുറ-ഭാവി-അത് മനുഷ്യന്റേത് മാത്രമല്ല ഒരു സമഷ്ടിയുടെ തന്നെ
    നിലനില്പും സാധ്യമാകൂ. അല്ലെങ്കില്‍ അതേകുറിച്ചുള്ള ആശങ്കകള്‍ ഉണ്ടാകൂ. അത്തരം ആശങ്കകളാകാം " അങ്ങിനെ പറയാമെങ്കില്‍" എന്നെഴുതിക്കുന്നത്.
    ഇപ്പറഞ്ഞതൊക്കെ സോണി പറഞ്ഞിട്ടുണ്ടോ എന്നൊന്നും അറിയില്ല. പക്ഷേ ഈ പറഞ്ഞിരിക്കുന്ന കുറച്ച് വാക്കുകള്‍ക്ക്
    ഇങ്ങനൊക്കെ സംസാരിക്കാന്‍ പറ്റുമെന്ന് തോന്നുന്നു. അതിനെ കവിതയായി അനുഭവിക്കുന്നു.

    ReplyDelete
  2. ഷിനോദേ, കമന്റിനു നന്ദി.
    എന്റെ 'സഹജീവനം' എന്ന കവിത ഷിനോദ് ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. അതില്‍ ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ കുടുംബത്തിനു പകരമായി ഇന്ന് ഖോഷിക്കപ്പെടുന്ന സഹജീവനം എന്ന ആശയത്തിലെ 'നമ്മളിലുള്ള' എന്റെ പ്രതീക്ഷയാണ്. ഞാനും നീയും പ്രത്യക്ഷമായി അവതരിക്കുന്ന സഹാജീവ്നത്തിലെ നമ്മളെ നമുക്ക് നമ്പാം. ആ കൈകോര്‍ക്കലില്‍ ഒരു പ്രതീക്ഷ എനിക്കുണ്ട്. കാരണം അത് ആരും അടിച്ചേല്‍പ്പിക്കുന്നതല്ല, മറിച്ചു സ്വന്തം താല്പര്യത്തിന്റെ പുരതുണ്ടാകുന്ന ഒരു കൈ കോര്‍ക്കലാണ്.ഒരു തരത്തില്‍ സഹജീവനം എന്ന കവിതയുടെ തുടര്‍ച്ചയും ഒപ്പം അതിന്റെ മറുവസവുമാണ് പേരിടാത്ത ഈ കവിത. ഇവിടെ, സമൂഹം അടിച്ചേല്‍പ്പിച്ചതു കൊണ്ട് മാത്രം പ്രഥമമായി പരിഗണിക്കപ്പെടുന്ന 'നമ്മളും' വ്യക്തികള്‍ക്ക് പ്രഥമമായി തോന്നുന്ന 'ഞാനും നീയും' തമ്മിലുള്ള കൊമ്പ് കോര്ക്കലിനെ കുറിച്ചാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്‌. അവിടെ തീര്‍ച്ചയായും ഇരകള്‍ പാവം മക്കള്‍ തന്നെയായിരിക്കും.
    ഇത്രയും പറഞ്ഞത് ഓര്‍ക്കാപ്പുറത്തെ ഒരു വെറും തോന്നലില്‍ കുറിച്ചിട്ടതല്ല ഇതെന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണു.(ഷിനോദിന്റെ വാക്കുകള്‍ എവിടെയോ അങ്ങനെ ധ്വനിപ്പിച്ചുവോ എന്ന ഒരു വെറും സംശയത്തിന്റെ പുറത്ത്.........................)

    ReplyDelete