Monday, 7 February 2011

ഇടച്ചേരി (Middle class) ഗാന്ധി-തുടര്‍ച്ച(ഇടര്‍ച്ച)

"ഗാന്ധിജിയെ
ഞാനറിയുന്നത്
സ്റാമ്പിലൂടെയാണ്.
ഒരു രൂപയുടെ
ഗാന്ധിജി.
തപാല്‍മുദ്രയുടെ
ഇടിയേറ്റ്
കരുവാളിച്ച മുഖം.
സത്യാന്വേഷണപരീക്ഷണങ്ങളുടെ ഫലം".

(ഇടച്ചേരി, സീന്‍ 7- എ സി ശ്രീഹരി)


(തുടര്‍ച്ച, കമലിന്റെ 'ഗദ്ദാമ' എന്ന സിനിമയുടെ ഇന്റെര്‍വല്‍.
സൂം ഇന്‍ ചെയ്തു വരുന്ന നൂറു രൂപ നോട്ടുകള്‍ ഓര്‍മ്മയില്‍)


ഇന്നലെ
ഞാനൊരു
ഗാന്ധിയെ കണ്ടു.
ഒരു ഗദ്ദാമയുടെ
മുഖത്തിന്റെ ക്ലോസ്സപ്പിനോപ്പം
ആ മൊട്ടത്തലയും
കണ്ണടയും.
(അ)പര നാടിന്റെ
ഏകാന്തതയില്‍
ഒരു രൂപയുടെ പോലും
വിലയില്ലാത്ത
ചിത്രക്കടലാസുകള്‍.
സത്യങ്ങളുമില്ല
പരീക്ഷണങ്ങളുമില്ല.
മൂന്നു മുഖങ്ങളുടെ
ക്ലോസ്സപ് മാത്രം.
1)ഗദ്ദാമ
2)ഗാന്ധി
3)കോയിന്‍ ബോക്സ്
ഇവിടെ
അര് ആര്‍ക്കാണ്
വിലയിടുന്നത്?
ഏതിനാണ്
വിലക്കൂടുതല്‍?

2 comments:

  1. പണ്ടൊരുത്തൻ വെടിവെച്ച് കൊന്നതാണ്‌. പിന്നെ സ്റ്റാമ്പാക്കി മുഖത്തിടിക്കുന്നു. നേട്ടാക്കി ചുരുട്ടുന്നു. ഇനിയെന്തൊക്കെ സഹിക്കണമോ ആവോ ?

    ReplyDelete
  2. അന്വേഷണങ്ങളുടെ
    തീമുദ്രകളല്ലേ കരുവാളിച്ച മുഖങ്ങള്‍.
    നന്നായി.

    ReplyDelete