Wednesday 20 June 2012

ജീവിതം റിവേഴ്സ് ഗീയറില്‍

ഓര്‍മ്മപ്പെടുത്തലുകള്‍ 
വിദൂരമായ 
എന്തോ ഒന്നിനെ 
എന്നിലേക്കടുപ്പിക്കുന്നു
എത്ര കുടഞ്ഞിട്ടും
വിട്ടു പോകാതെ 
മനസ്സില്‍ കറയായി
ഒരോര്‍മ്മ 
ഭൂതകാലത്തിന്റെ 
നിറഭേദങ്ങളില്‍ 
വെള്ളി വെളിച്ചത്തിന്റെ 
ഒരിടക്കാലം 
കണ്ണടയ്ക്കുമ്പോള്‍ 
തെളിയുന്നതും 
തുറക്കുമ്പോള്‍ 
മങ്ങുന്നതുമായ 
ഒരു ശലഭജീവിതം 
ശലഭം നിദ്രയിലാണ്ടു
കൊക്കൂണിന്റെ നിറം 
പഴയതിലും 
കരുവാളിച്ചിരുന്നു 
പുഴുവിന് പഴയ 
ചുറുചുറുക്കില്ല 
മുട്ട ആരും കാണാതെ 
പാണലിലയുടെ 
അടിയില്‍ നിന്നും 
ചെങ്കല്ലിന്റെ കുഴിയിലെ 
ഒരിറ്റു വെള്ളത്തിലേക്ക് 
അടര്‍ന്നു വീണു 


4 comments:

  1. എത്ര കുടഞ്ഞിട്ടും
    വിട്ടു പോകാതെ
    മനസ്സില്‍ കറയായി
    ഒരോര്‍മ്മ . കവിത നന്നായി

    ReplyDelete
  2. സൗകര്യം പോലെ വിട്ടുപോകാത്ത അടയാളങ്ങളൊക്കെ കറയാണ്‌.

    ReplyDelete